4 ജിയും, 1 ജി.ബി റാമും, എച്ച്.ഡി സൗകര്യവുമുള്ള സിയോമി മൊബൈല്‍ വെറും 4000 രൂപയ്ക്ക്

single-img
15 November 2014

Xioooomiഎം.ഐ 3 യിലൂടെ ലോകപ്രശ്‌സത കമ്പനിയായി മാറിയ ചൈനീസ് മൊബൈല്‍ കമ്പനി സിയോമി കുറഞ്ഞ വിലക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. 4000 രൂപക്ക് നാലാം തലമുറഫോണ്‍ സിയോമി വിപണിയിലെത്തിക്കുമെന്നാണ് സൂചന. വിലയില്‍ കുറവുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുണ്ടാകില്ലെന്ന് സിയോമി പറയുന്നു.

സിയോമിയുടെ സിഎന്‍വൈ 399 എന്ന മോഡലിലുള്ള സ്മാര്‍ട്ട്‌ഫോണാണ് വിലയില്‍ അത്ഭുതം കാണിച്ച് വിപണി കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത്. 4ജിക്ക് പുറമേ 720 മെഗാ പിക്‌സലിലുള്ള എച്ച്.ഡി വീഡിയോയും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1 ജിബി റാമാണ് ഫോണിലുള്ളത്. ഇന്ത്യന്‍ വിപണിയിലേക്ക് ഫോണ്‍ ഈ അടുത്തുതന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.