സുനാമി മുന്നറിയിപ്പ്; ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

single-img
15 November 2014

indonesiaഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തെതുടര്‍ന്ന് മുന്നൂറു കിലോ മീറ്റര്‍ പരിധിയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്തോനേഷ്യയ്ക്ക് പുറമെ ഫിലിപ്പീന്‍സ്, ജപ്പാന്‍, തായ്വാന്‍, പപുവ ന്യൂഗിനിയ, സോളമന്‍ ദ്വീപ്, മാര്‍ഷല്‍ ദ്വീപ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.