ഏറ്റവും വലിയ വെല്ലുവിളി കള്ളപ്പണം തിരിച്ചെത്തിക്കുന്നത്; പക്ഷേ താനത് ഏറ്റെടുക്കുന്നുവെന്ന് നരേന്ദ്രമോദി

single-img
15 November 2014

modimadവിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നത് ഒരു വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള അനധികൃത പണം രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയുയര്‍ത്തുന്നുണ്ട്. എന്നാല്‍ തന്റെ സര്‍ക്കാര്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതായും നരേന്ദ്രമോഡി പറഞ്ഞു. ഈ ലക്ഷ്യം നേടുന്നതിന് സഹകരണം തേടുന്നതായും മോഡി ലോകരാഷ്ട്ര നേതാക്കളെ അറിയിച്ചു. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ബ്രിക്‌സ് രാജ്യനേതാക്കളുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് മോഡി ഇക്കാര്യമറിയിച്ചത്.

ബ്രിക്‌സ് രാഷ്ട്രങ്ങളായ റഷ്യയുടെ പ്രസിഡന്റ് വഌഡിമീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫ് എന്നിവരുമായാണ് മോഡി കൂടിക്കാഴ്ച നടത്തിയത്. ഇന്നു നടക്കുന്ന ജി20 ഉച്ചകോടിയിലും മോഡി കള്ളപ്പണം നിക്ഷേപം ഉയര്‍ത്തുന്ന വെല്ലുവിളി ചൂണ്ടിക്കാട്ടുമെന്നാണ് സൂചന.