ഇങ്ങനെ പോയാല്‍ ഇത്തവണത്തെ ശബരിമല സീസണ്‍ തകര്‍ക്കും; കെ.എസ്.ആര്‍.ടി.സിയുടെ പമ്പയിലേക്കു പോയ ആദ്യ സ്‌പെഷ്യല്‍ ബസ് പഞ്ചറായി

single-img
15 November 2014

ksrtcവെള്ളിഴാഴ്ച രാവിലെ ചെങ്ങന്നൂരില്‍ നിന്നും പി.സി. വിഷ്ണുനാഥ് എംഎല്‍എ ഫഌഗ് ഓഫ്‌ചെയ്ത പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ആദ്യ ബസ് പഞ്ചറായി. ബസ് വഴിയിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ രണ്ടു മണിക്കൂര്‍ പെരുവഴിയില്‍ നിന്നു. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ആര്‍എന്‍സി 779 ബസാണ് പഞ്ചറായത്. ടെസ്റ്റിംഗ് കഴിഞ്ഞ് ആദ്യ സര്‍വീസായിരുന്നു പമ്പയിലേക്കുള്ളത്.

വടശേരിക്കര മാടമണ്ണിനു സമീപമായിരുന്നു വെള്ളിഴാഴ്ച രാവിലെ 11ഓടെ ബസ് തകരാറിലായത്. രണ്ട് മണിക്കൂറിനു് ശേഷം പത്തനംതിട്ട ഡിപ്പോയില്‍ നിന്നുമാണ് ബസിന് ടയര്‍ എത്തിച്ചത്. രണ്ടു മണിക്കൂറോളം അയപ്പഭക്തന്‍മാരും ശബരിമലയിലേക്കു പോകുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെടെ കാത്തുനില്‍ക്കുകയായിരുന്നു. തകരാറിലായ ബസിനു പകരം ബസ് അയയ്ക്കാനോ സ്‌പെഷല്‍ സര്‍വീസ് രണ്ടു മണിക്കൂറിനുള്ളില്‍ ഓടിക്കാനോ കെഎസ്ആര്‍ടിസിക്കായില്ലെന്നും യാത്രക്കാര്‍ പ്രതികരിച്ചു.