ഐ.എഫ്.എഫ്.കെയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് തിരുവഞ്ചൂര്‍

single-img
15 November 2014

തിiffk-1രുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച 9812 പേര്‍ക്കും ഡെലിഗേറ്റ് പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അപേക്ഷരുടെ എണ്ണത്തില്‍ ഇത്തവണ റെക്കോര്‍ഡ് വര്‍ധന ഉണ്ടായി. അടൂര്‍ ഗോപാലകൃഷണനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അതില്‍ ദുഖമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ അടൂരിനെതിരെ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
149 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ഇളവ് ഉണ്ടെന്ന് അറിയാതെ മുഴുവന്‍ തുകയും അടച്ച വിദ്യാത്ഥികള്‍ക്ക് ബാക്കി പണം തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.