പീഡിപ്പിച്ചത് മതപഠനത്തിന് എത്തിയ വിദ്യാര്‍ത്ഥികളെന്ന് പീഡനത്തിനിരയായ എല്‍കെജി വിദ്യാര്‍ഥിനി; പീഡിപ്പിച്ചത് വിദ്യാര്‍ത്ഥികളല്ല ബസ്‌ക്ലീനറാണെന്ന് ദാറുല്‍ ഹുദാ സ്‌കൂള്‍ മാനേജ്‌മെന്റ്

single-img
15 November 2014

Darulകോളിളക്കം സൃഷ്ടിച്ച പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പീഡനത്തിനുശേഷം നടന്ന തിരിച്ചറിയല്‍ പരേഡില്‍ കുട്ടി തിരിച്ചറിഞ്ഞ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ അറസ്റ്റാണ് നാദാപുരം സിഐ എ.എസ് സുരേഷ്‌കുമാര്‍ രേഖപ്പെടുത്തിയത്.
സ്‌കൂളില്‍ മതപഠനത്തിന് എത്തിയ പാനൂര്‍ സ്വദേശി മുബാഷീര്‍ (19), തലശേരി സ്വദേശി ഷംസുദ്ദീന്‍ (18) എന്നിവരാണ് അറസ്റ്റിലായത്.

എന്നാല്‍ ഈ സംഭവത്തില്‍ ബസ് ക്ലീനര്‍ മുനീര്‍തന്നെയാണ് പ്രതിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. കേസില്‍ അറസ്റ്റിലായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നിരപരാധികളായ കുട്ടികളെ കുടുക്കിയ അന്വേഷണ സംഘത്തെ മാറ്റണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.