ചാലക്കമ്പോളത്തില്‍ വന്‍ തീപിടിത്തം; ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

single-img
15 November 2014

Chalaiതലസ്ഥാനത്തെ പ്രമുഖ വ്യാപാരകേന്ദ്രമായ ചാലക്കമ്പോളത്തില്‍ വന്‍തീപിടിത്തം. പത്തു കടകള്‍ പൂര്‍ണമായും പത്തോളം കടകള്‍ ഭാഗികമായും കത്തിനശിച്ചു. കട കത്തുന്നതു കണ്ട് വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. കല്ലാട്ടുമുക്ക് സ്വദേശി ഷാഹുല്‍ ഹമീദ് (66) ആണു മരിച്ചത്.

കത്തി നശിച്ച കടകളില്‍ ഇസ്മയില്‍ ഏജന്‍സീസ് എന്ന ഹോള്‍സെയില്‍ കടയുടെ ഉടമയാണ് ഷാഹുല്‍ ഹമീദ്. കടയ്ക്കു തീപിടിക്കുന്നതു കണ്ട് കുഴഞ്ഞു വീണ ഇദ്ദേഹത്തെ അടുത്തുണ്ടായിരുന്നവര്‍ സ്വാകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ചാല മസ്ജിദിന് എതിര്‍വശം ബാലാജി ഹോട്ടലിനടുത്തുള്ള ഒരു നിര കടകളും ഗോഡൗണുകളുള്ള ഒരു ബില്‍ഡിംഗുമാണ് കത്തി നശിച്ചത്.