ഒരു മണിക്കൂറില്‍ വെറും 200 രൂപ കൊണ്ട് 230 കിലോമീറ്റര്‍ പറക്കാവുന്ന കുഞ്ഞന്‍ വിമാനം എത്തിക്കഴിഞ്ഞു

single-img
15 November 2014

Aeroplaneകാറുകളും ബൈക്കുകളും പോലെ വിമാനങ്ങളും ഇനി വീടിന്റെ മുമ്പില്‍ കിടക്കുന്ന കാഴ്ച വിദൂരമല്ല. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം വിപണി കീഴടക്കാനെത്തുകയാണ്. കളിപ്പാട്ടവും മൊബൈലും മാത്രമല്ല ഇത്തരത്തിലുള്ള സാധനങ്ങളുടെയും നിര്‍മ്മിതി തങ്ങള്‍ക്ക് വഴങ്ങുമെന്ന് ചൈന തെളിയിച്ചുകഴിഞ്ഞു.

ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗാണ് വിമാനത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ആര്‍.എക്‌സ്.ഐ.ഇ എന്ന പേരിലുള്ള ലൈറ്റ് ഡ്യൂട്ടി വിമാനം ഇന്ധനം, സോളാര്‍ സെല്ലുകള്‍ എന്നിവ വഴി ബാറ്ററിയില്‍ ശേഖരിച്ച ഊര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 3000 മീറ്റര്‍ ഉയരത്തില്‍ കൂടി 480 കിലോ ഭാരവുമായി സഞ്ചരിക്കാന്‍ ഈ വിമാനത്തിനു കഴിയും. അതും 230 കിലോമീറ്റര്‍ വേഗതയില്‍.

ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 90 മിനിറ്റ്‌വരെ വിമാനം പറക്കും. ഒരുമണിക്കൂര്‍ പറക്കാന്‍ വെറും 200 രൂപ മാത്രമേ ചെലവാകു എന്ന് സാരം. കുറഞ്ഞ പറക്കല്‍ ചെലവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഈ വിമാനം പോലീസ്പട്രോളിംഗ്, പൈലറ്റ് പരിശീലനം, വിനോദ സഞ്ചാരം, മാപ്പിംഗ്, സര്‍മവ്വ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

പക്ഷേ വില ഇപ്പോള്‍ കുറച്ച് കൂടുതലാണ്. വിമാനത്തിനും ഒരു സെറ്റ് ബാറ്ററിക്കും കൂടി വില 1 കോടി രൂപയ്ക്ക് മുകളിലാകും. പക്ഷേ കാലക്രമത്തില്‍ വില കുറയുമെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചനകള്‍.