ബ്രിട്ടീഷ് ഭീകരവനിത വൈറ്റ് വിഡോ കൊല്ലപ്പെട്ടിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ട്

single-img
15 November 2014

samantha-germaineബ്രിട്ടീഷ് ഭീകരവനിത വൈറ്റ് വിഡോ എന്ന് അറിയപ്പെടുന്ന സാമന്ത ലൂത്ത് വെയ്റ്റ് കൊല്ലപ്പെട്ടിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. സാമന്ത അല്‍ ഖായ്ദ ഭീകര സംഘടനയില്‍ അംഗമായ തന്റെ ഭര്‍ത്താവിനൊപ്പം ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലുണ്ടെന്നാണ് പറയെപ്പെടുന്നു. സാമന്തയും ഭർത്താവുമൊത്തുള്ള സെൽഫി തന്റെ പ്രൊഫൈൽ വഴി പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുക്രെയ്ന്‍ സേനയ്‌ക്കൊപ്പം റഷ്യന്‍ വിരുദ്ധ പോരാട്ടത്തിനിടെ സാമന്ത കൊല്ലപ്പെട്ടെന്ന മോസ്‌കോയിലെ വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തിയിരുന്നു. മൃതശരീരത്തിന്റെ ദൃശ്യമൊന്നും ഇതുവരെ പുറത്തു വന്നിട്ടുമില്ല. ഇവര്‍ യുക്രെയ്‌നിലെത്തിയെന്നു തെളിയിക്കുന്ന രേഖകളും ലഭ്യമായിരുന്നില്ല.

white2005 ജൂലൈയില്‍ ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ നാലു ചാവേറുകളില്‍ ഒരാളായ ജെര്‍മൈന്‍ ലിന്‍ഡ്‌സേയുടെ ഭാര്യയാണ് സാമന്ത ലൂത്ത്‌വെയ്റ്റ്. കെനിയയില്‍ അല്‍ ഷബാബ് തീവ്രവാദികളുമായി ചേര്‍ന്നു ഇവർ നെയ്‌റോബിയിലെ വാണിജ്യ സമുച്ചയത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തിന്റെ നേതൃത്വം നൽകിയിരുന്നു. ഐസിസിൽ ചേര്‍ന്ന് സാമന്ത സിറിയയില്‍ പോരാട്ടം നടത്തുന്നതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.