ചൈനയിൽ ഇനി മുതൽ വിവാഹേതര ബന്ധങ്ങളും അതിമാനുഷികതയും ദൃശ്യ മാധ്യമങ്ങളിലൂടെ കാണിക്കില്ല

single-img
15 November 2014

chinaചൈനയിൽ വിവാഹേതര ബന്ധങ്ങളുടെ കഥപറയുന്ന ചിത്രങ്ങളും സീരിയലുകളും സെൻസർ ബോർഡ് വിലക്കി. ഇനി മുതൽ ചൈനയിൽ വിവാഹേതര ബന്ധങ്ങൾ, ബഹു ഭാര്യത്വം, അശ്ലീല ദൃശ്യങ്ങൾ എന്നിവ ചിത്രത്തിലോ സീരിയലിലോ ഉണ്ടെങ്കിൽ ഈ സീനുകൾ നീക്കം ചെയ്യാതെ സെൻസർ ബോർഡ് അംഗീകാരം നൽകില്ലെന്ന് അധികൃതർ അറിയിച്ചു.

ഇതേ കുറിച്ചുള്ള വിശദമായ അറിയിപ്പ് ചൈനീസ് സർക്കാർ പുറത്തിറക്കി. കൂടാതെ അശ്ലീലത്തിനോ ആക്രമണത്തിനോ പ്രാമുഖ്യം നൽകുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ പ്രദർശിപ്പിക്കുന്ന സൈറ്റുകളേയും സർക്കാർ വിലക്കിയിട്ടുണ്ട്.

കൊലപാതകം, ആത്മഹത്യ, മയക്കുമരുന്ന് പ്രയോഗം, അതിമാനുഷികത എന്നിവ അടങ്ങിയ സീനുകളും നീക്കം ചെയ്യണം. 2014ലൊടെ രാജ്യത്തെ പൗരന്മർക്ക് തെറ്റായ സന്ദേശം നൽകുന്ന എല്ലാ സൈറ്റുകളേയും നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് സർക്കാർ നടപടി. കഴിഞ്ഞ ഏപ്രിലിൽ മുതൽ ഇത്തരത്തിലുള്ള 110ഓളം സൈറ്റുകൾ ചൈനീസ് സർക്കാർ നിരോധിച്ചിട്ടുണ്ട്.