അതിർത്തി പ്രശ്നത്തിൽ നിതീഷ് കുമാർ മോദിയോട് ചോദിക്കുന്നു; താങ്കളുടെ 56 ഇഞ്ചുള്ള നെഞ്ച് എവിടെ പോയി ?

single-img
15 November 2014

CM-Nitish-Kumar-say-UPA-govt-non-performing (1)പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമർശനവുമായി ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത്. തുടർച്ചയായി പാകിസ്ഥൻ നടത്തുന്ന വെടി നിർത്തൽ കരാറിന്റെ ലംഘനത്തോടും ചൈനീസ് അതിർത്തിലംഘനത്തോടും കേന്ദ്രസർക്കാർ നടത്തുന്ന മൃദുസമീപനത്തെയാണ് നിതീഷ് കുമാർ ചോദ്യ ചെയ്തത്. നിതീഷ് കുമാറിന്റെ സമ്പർക്ക് യാത്രയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിലായിരുന്നു വിമർശനം.

അതിർത്തിയിലെ അവസ്ഥയെ കുറിച്ച് പറഞ്ഞ് ലോകം നമ്മെ കളിയാക്കുകയാണെന്നും. താങ്കളുടെ 56 ഇഞ്ചുള്ള നെഞ്ച് എവിടെ പോയെന്ന് ? നിതീഷ് കുമാർ ചോദിക്കുന്നു. താങ്കൾക്ക് 56 ഇഞ്ചുള്ള നെഞ്ച് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യൂ. ബിഹാറിന് പ്രത്യേക പരിഗണന നൽകിയാൻ താങ്കൾ വാക്കിനെ മാനിക്കുന്നവനാണെന്ന് തങ്ങൾ വിശ്വസിക്കാം എന്നും മുൻ ബീഹാർ മുഖ്യൻ പറയുന്നു.

കൂടാതെ മോദിയുടെ സ്വച്ച് ഭാരതിനെ നിതീഷ് കുമാർ കണക്കറ്റ് കളിയാക്കാനും മറന്നില്ല. പരിപാടിയുടെ സംഘാടകർ തന്നെ ചവറുകൾ കൊണ്ടിട്ട ശേഷം പ്രശസ്തർ വന്ന് ഫോട്ടോക്കും പ്രചാരത്തിനും വേണ്ടി വൃത്തിയാക്കി കാണിക്കുന്നത് നല്ല ദിവസങ്ങൾ വരുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പരിഹസിച്ചു.