അയന്‍ ഖുറേഷി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ വിദഗ്ധൻ;പ്രായം അഞ്ച് വയസ്സ്

single-img
15 November 2014

ayan5 വയസുകാരൻ മൈക്രോസോഫ്റ്റിന്റെ പരീക്ഷയിൽ വിജയിച്ചു. അയന്‍ ഖുറേഷി എന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥിയാണ് മൈക്രോസോഫ്റ്റിന്റെ പരീക്ഷ ജയിച്ച് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ബിർമിങ്ങ്ഹാംസിറ്റി യുണിവേഴ്സിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിയ പരീക്ഷയിൽ അയൻ പഴങ്കഥയാക്കിയത് 6 വയസുകാരൻ മെഹ്രോസ് യവാർ എന്ന പാകിസ്ഥൻ സ്വദേശിയുടെ റെക്കോഡിനെയാണ്. മൂന്ന് വയസു മുതലാണ് പിതാവ് അസിം തന്റെ മകന് കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പറഞ്ഞ് കൊടുക്കാൻ തുടങ്ങുന്നത്.

തന്റെ കുഞ്ഞു മകന്റെ കമ്പ്യൂട്ടറിനോടുള്ള താല്പര്യം മനസിലാക്കി പിതാവ് അയനുവേണ്ടി വീട്ടിൽ കമ്പ്യൂട്ടർ ലാബ് തന്നെ നിർമ്മിച്ച് നൽകി. കൂടാതെ അസിം ദിവസവും പഠിപ്പിക്കുന്ന പുതിയ പാഠങ്ങൾ വേഗത്തിൽ അയൻ  പഠിക്കുകയും ചെയ്തു.

ayan1ഇതിനിടെയാണ് മകനു വേണ്ടി പിതാവ് മൈക്രോസോഫ്റ്റിന്റെ പരീക്ഷക്ക് അപേക്ഷിക്കുന്നത്. എന്നാൽ 5 വയസും 11 മാസവും പ്രായമുള്ള അയനെ പരീക്ഷ എഴുതിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ ആദ്യം തയ്യാറായില്ല. തുടർന്ന് മൈക്രോസോഫ്റ്റ് അധികൃതരുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ഒടുവിൽ അയനെ മറ്റു മുതിർന്ന വിദ്യാർത്ഥികളുടെ കൂട്ടത്തിൽ പരീക്ഷ എഴുതാൻ സമ്മതിക്കുകയായിരുന്നു.

മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി അയൻ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ പ്രവർത്തനത്തെ കുറിച്ച് പഠിക്കാൻ തല്പര്യം കാണിക്കാറുണ്ടെന്ന് പിതാവ് പറയുന്നു. ഉടൻ തന്നെ അയൻ മറ്റുള്ള മൈക്രോസോഫ്റ്റിന്റെ പരീക്ഷകളും എഴുതുമെന്ന് പിതാവ് അറിയിച്ചു.