12 കാരിയെ സ്വച്ച് ഭാരത്, സ്വച്ച് വിദ്യാലയ അഭിയാൻറെയും ബ്രാൻറ് അംബാസിഡറായി തിരഞ്ഞെടുത്തു

single-img
15 November 2014

smrithന്യൂ ഡെൽഹി: 12 കാരിയെ സ്വച്ച് ഭാരത്, സ്വച്ച് വിദ്യാലയ അഭിയാൻ എന്നിവയുടെ ബ്രാൻറ് അംബാസിഡറായി തിരഞ്ഞെടുത്തു. സൗത്ത് ഡെൽഹി മുനിസിപ്പൽ സ്കൂളിലെ വിദ്യാർത്ഥിനിയായ രാഷ്മ നായിക്കിനെയാണ് തിരിഞ്ഞെടുത്തത്.

ബിജെപി ഭരിക്കുന്ന സൗത്ത് ഡെൽഹി മുനിസിപ്പൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശിശുദിന ആഘോഷത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഷ്മ നായിക്കിന്റെ പേര് പ്രഖ്യാപിച്ചത്. കൂടാതെ വീടും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി കുട്ടികളോട് ആഹ്വാഹം ചെയ്തു.