പാകിസ്ഥാൻ പട്ടാളത്തിന് ചൈന ആയുധ പരിശീലനം നൽകുന്നതായി റിപ്പോർട്ട്

single-img
15 November 2014

borderചൈനീസ് സൈനികർ പാകിസ്ഥാൻ പട്ടാളക്കാരെ പരിശീലിപ്പിക്കുന്നതായി റിപ്പോർട്ട്. പകിസ്ഥാൻ അധിനിവേശ കാശ്മിരിലെ പാകിസ്ഥാൻ സൈനികർക്കാണ് ചൈന ആയുധ പരിശീലനം നൽകുന്നത്. ഇതേ കുറിച്ചുള്ള റിപ്പോർട്ട് ബി.എസ്.എഫ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് സമർപ്പിച്ചു. രജോരി സെക്ടറിലുള്ള പാക്കിസ്ഥാൻ സൈന്യത്തിന് മോർട്ടാർ, സ്നൈപ്പർ ഉൾപെടുന്ന വെടിക്കോപ്പുകൾ പ്രയോഗിക്കാനാണ് ചൈന പരിശീലിപ്പിച്ചത്. പാകിസ്ഥാൻ സൈന്യത്തോടൊപ്പം തീവ്രവാദ സംഘടനയായ മുജാഹിദീനും പരിശീലനം ലഭിച്ചതായി പറയപ്പെടുന്നു.