മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലെത്തി പ്രദേശവാസികളെ ഭയപ്പെടുത്തുമ്പോള്‍ വെള്ളം നിറഞ്ഞു തുളുമ്പിയ അണക്കെട്ട് കാണാന്‍ സഞ്ചാരികളുടെ തിരക്ക്

single-img
14 November 2014

mullaജലനിരപ്പ് 140 അടിയിലെത്തി നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടും തേക്കടി തടാകവും കാണാന്‍ രണ്ടുദിവസമായി സന്ദര്‍ശകരുടെ തിക്കും തിരക്കും. നിരവധി സഞ്ചാരികളാണു ഈ കാഴ്ചകാണാന്‍ തേക്കടിയിലെത്തുന്നത്.

1976നു ശേഷം തടാകത്തിലെ ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്ന അപൂര്‍വ കാഴ്ച കാണാനാണ് സഞ്ചാരികള്‍ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ തേക്കടിയിലേക്കുള്ള റോഡിന്റെ താഴ്‌വശം മാത്രമാണ് അല്‍പ്പം തീരം ദൃശ്യമാകുന്നത്.

പക്ഷേ പെരിയാറിന്റെ താഴ്‌വാരങ.ങളില്‍ താമസിക്കുന്നവര്‍ക്ക് സഞ്ചാരികളുടെ സന്തോഷത്തില്‍ പങ്കുചേരാനാവുന്നില്ല. ജീവന്‍ പണയംവെച്ചുള്ള രാത്രികളുമായാണ് അവര്‍ ദിനം തള്ളി നീക്കുന്നത്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷിതത്വം ഒരു വിശ്വാസമായി മാത്രം അവശേഷിക്കുന്ന ഈ സമയത്ത് പ്രത്യേകിച്ചും.