മോഹന്‍ലാലിനെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു

single-img
14 November 2014

M_Id_179815_Mohanlalനടന്‍ മോഹന്‍ലാലിനെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. മോഹന്‍ലാല്‍ അടക്കം രണ്ടു പേരുടെ പേരാണ് പത്മഭൂഷന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നടന്‍ ജഗതി ശ്രീകുമാര്‍, ചരിത്രകാരന്‍ എംജിഎസ് നാരായണന്‍, പത്രപ്രവര്‍ത്തകന്‍ കെ.എം റോയി, സൂര്യകൃഷ്ണ മൂര്‍ത്തി, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസ് എന്നിവരുള്‍പ്പെടെ 33 ആളുകളുടെ പേരുകള്‍ പത്മശ്രീ പുരസ്‌കാരത്തിനായും സംസ്ഥാനം ശിപാര്‍ശ ചെയ്തു. സംസ്ഥാനത്തിന്റെ പട്ടിക കേന്ദ്ര സര്‍ക്കാരിന് കൈമാറി.