ലോകവ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കും

single-img
14 November 2014

modimadലോകവ്യാപാര സഹായ ഉടമ്പടി സംബന്ധിച്ച പ്രതിസന്ധി നീങ്ങി. ഡിസംബറില്‍ ഇന്ത്യ ഉടമ്പടിയില്‍ ഒപ്പുവയ്ക്കും. ഇന്ത്യയുടെ ഭക്ഷ്യസബ്‌സിഡി തുടരാം. ഇതുസംബന്ധിച്ച് ഇന്ത്യയും അമേരിക്കയും ധാരണയിലെത്തി. സബ്‌സിഡി സംബന്ധിച്ച് പുതിയ വ്യവസ്ഥ ഉണ്ടാകുംവരെ ഇന്ത്യയിലെ സബ്‌സിഡിയുടെ പേരില്‍ നടപടിയുണ്ടാകില്ല എന്നാണ്ഇപ്പോഴുള്ളധാരണ.

ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ ബാലി സമ്മേളനം അംഗീകരിച്ചതാണ് വ്യാപാരസഹായ ഉടമ്പടി (ടിഎഫ്എ). ഇത് ജൂലൈ 31-ന് ഒപ്പിടേണ്ടതായിരുന്നു. പക്ഷേ ഇന്ത്യയും മറ്റേതാനും രാജ്യങ്ങളും ഒപ്പിടില്ലെന്ന നിലപാട് എടുത്തതോടെ ഉടമ്പടി പ്രതിസന്ധിയിലാവകയായിരുന്നു.