ബാംഗലൂരു സ്‌ഫോടനക്കേസില്‍ മഅദനിയുടെ ജാമ്യം നീട്ടി

single-img
14 November 2014

madani295ബാംഗലൂരു സ്‌ഫോടനക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടിനല്‍കി. വിചാരണ പൂര്‍ത്തിയാകും വരെയാണ് മഅദനിയുടെ ജാമ്യം നീട്ടിയത്. വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിചാരണ കഴിയുംവരെ ബാംഗലൂരുവില്‍ തന്നെ തുടരണമെന്നും സുപ്രീംകോടതി പ്രസ്താവിച്ചു. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മഅദനി സാക്ഷികളെ സ്വാധീനിക്കുന്നുവെന്നു കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങമൂലം സമര്‍പ്പച്ചിരുന്നു.