കൃഷ്ണയ്യര്‍ക്കു ശതാബ്ദി പിറന്നാള്‍ ആഘോഷം

single-img
14 November 2014

Krishnayyarനിയമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കു നൂറിന്റെ നിറവില്‍ പിറന്നാള്‍ ആഘോഷം. സുഹൃത്തുക്കളും ശിഷ്യരും ചേര്‍ന്ന് അദ്ദേഹത്തിനു വിപുലമായ പിറന്നാള്‍ ആഘോഷചടങ്ങ് സംഘടിപ്പിച്ചു. രാവിലെ പ്രഫ.എം.കെ. സാനു, ഡോ. കെ.ജെ. യേശുദാസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കൃഷ്ണയ്യര്‍ പിറന്നാള്‍ കേക്ക് മുറിച്ചു.

ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ (ഐഐഡിഐ) ഹിന്ദി പ്രചാരക സഭ കേരള ഘടകത്തിന്റെ സഹകരണത്തോടെ ജസ്റ്റീസ് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയില്‍ ഇന്നലെ രാവിലെ സംഘടിപ്പിച്ച മാനവികത സൗഹൃദ ജന്മദിന ചടങ്ങ് ശങ്കരാചാര്യ ഓംകാരാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനംചെയ്തു. ഐഐഡിഐ പ്രസിഡന്റ് എം.ഡി. നാലപ്പാട് അധ്യക്ഷത വഹിച്ചു. ഐഐഡിഐ പീസ് അംബാസഡര്‍ കെ.ജെ. യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. വയലാര്‍ രവി എംപി ഷാള്‍ അണിയിച്ച് ആദരിച്ചു. ജസ്റ്റീസ് പി.കെ. ഷംസുദീന്‍ മംഗളപത്രം വായിച്ചു. സ്വാമി ഓംകാരാനന്ദ സരസ്വതി മെമന്റോ സമര്‍പ്പിച്ചു.

കൃഷ്ണയ്യര്‍ക്ക് ആശംസകളുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമും എത്തി.