സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ പരിശോധനാഫലം തിരുത്തിയെന്ന കേസിലെ പ്രതികളെ വെറുതെവിട്ടു

single-img
14 November 2014

Sister-Abhayaകോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ അഭയയുടെ ആന്തരികാവയവ പരിശോധനാഫലം തിരുത്തിയെന്ന കേസിലെ പ്രതികളെ വെറുതെവിട്ടു. മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ചിത്ര, അനലിസ്റ്റ് ഗീത എന്നിവരെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി വെറുതെവിട്ടത്. കേസിനെ അട്ടിമറിക്കാനല്ല സദുദ്ദേശപരമായാണ് തെറ്റുതിരുത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വെറുതെ വിട്ടത്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി.

എന്നാല്‍ വിധിയില്‍ അപ്പീല്‍ പോകുമെന്ന് ജോമോന്‍ വ്യക്തമാക്കി. സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാഫലം അടങ്ങിയ രജിസ്റ്റര്‍ തിരുത്തിയെന്നു കാണിച്ച് 2007 ഏപ്രിലില്‍ പുറത്തുവന്ന പത്രവാര്‍ത്തയെ തുടര്‍ന്നാണ് കേസ് ആരംഭിക്കുന്നത്.