ബിജെപി എം.എൽ.എയുടെ സഹായി യുവാക്കളെ നഗ്നരാക്കി ഹോക്കി സ്റ്റിക്ക് കൊണ്ട് മർദ്ദിച്ചു

single-img
14 November 2014

surബിജെപി എം.എൽ.എയുടെ സഹായി യുവാക്കളെ നഗ്നരാക്കി മർദ്ദിച്ചു. കോലാപൂർ സ്വദേശികളായെ യുവാക്കളെ ബിജെപി എം.എൽ.എ സഞ്ചയ് പാട്ടീലിന്റെ സഹായി സുരേഷ് ഗലാട്ടിയാണ് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദ്ദിച്ചത്. സുരേഷിന്റെ സഹോദരിയുടെ മകളും യുവാക്കളുടെ സുഹൃത്തുമൊന്നിച്ച് ദിവസങ്ങൾക്ക് മുൻപ് ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു.

ഈ വിവാഹത്തിന് സുഹൃത്തിനെ സഹായിച്ചതിനാണ് സുരേഷ് യുവാക്കളെ നഗ്നരാക്കിയ ശേഷം ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദ്ദിച്ചത്. മർദ്ദനമേറ്റ യുവാക്കൾ കോലാപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സംഭവത്തെ പറ്റി അന്വേഷിക്കാനോ എം.എൽ.എയുടെ സഹായിയെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. യുവാക്കളെ മർദ്ദിക്കുന്ന വീഡിയോ ദേശീയ ചാനൽ പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

sure