അപ്പിനെ വീഴ്ത്താൻ ബിജെപി ബാപ്പിന്റെ സഹായം തേടി

single-img
14 November 2014

baapഅപ്പിനെ വീഴ്ത്താൻ ബിജെപി ബാപ്പിന്റെ സഹായം തേടി. ഡെൽഹി ഇലക്ഷനിൽ ആം ആദ്മിയെ തളയ്ക്കാൻ ബിജെപി ഭാരതീയ ആം ആദ്മി പരിവാറിനെ(ബാപ്പ്)കൂട്ടുപിടിക്കുന്നു. കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ ആപ്പ് തങ്ങളിൽ നിന്നും പിടിച്ചെടുത്ത സീറ്റുകളെ തിരിച്ച്പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിന് വേണ്ടി ബാപ്പിന്റെ നേതാവ് നീരജ് കുമാറുമായി ബിജെപി വക്താവ് കൂടി കാഴ്ച നടത്തിയതായി പറയപ്പെടുന്നു.

കൂടിക്കാഴ്ച നടത്തിയതിനെ ബാപ്പിന്റെ നേതാവ് നീരജ് കുമാർ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ ഗ്രൂപ്പ് പ്രവർത്തകരുമായി തങ്ങൾ കൂടിക്കാഴ്ച നടത്തിയതായും. വരുന്ന നിയമസഭ ഇലക്ഷനിൽ തങ്ങൾ സ്വതന്ത്രരായി മത്സരിക്കുമെന്നും നീരജ് കുമാർ അറിയിച്ചു.