മോദിയെ പ്രശംസ കൊണ്ട് മൂടി മുലായത്തിന്റെ മരുമകൾ

single-img
14 November 2014

aparna-modi1പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് മുലായം സിങ്ങിന്റെ മരുമകൾ രംഗത്ത്. മോദിയെ റാം മോഹൻ ലോഹിയയോടാണ് അപർണ യാദവ് ഉപമിച്ചിരിക്കുന്നത്. മോദിയുടെ ജനസമ്മതിയും വ്യക്തിപ്രഭാവവും മഹാത്മ ഗാന്ധിയുടേയും റാം മോഹൻ ലോഹിയയുടേതിനും തുല്യമാണെന്ന് അപർണ അഭിപ്രായപ്പെട്ടു.

മുലായത്തിന്റെ മരുമകളുടെ മോദി പ്രശംസ പാർട്ടിയിലും കുടുംബത്തിലും ഒരുപോലെ വിമർശനങ്ങൾക്ക് ഇടയാക്കിയതായി പറയപ്പെടുന്നു.

നേരത്തെ മോദിയുടെ സ്വച്ഛഭാരത് പദ്ധതി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിഛായ തന്നെ മറ്റുമെന്ന് അപർണ പറഞ്ഞിരുന്നു. ഇപ്രസ്താവനയും പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവെച്ചിരുന്നു.