വിമാനം വൈകിയതിനെ ചോദ്യം ചെയ്ത വൃദ്ധനേയും കുടുംബത്തേയും വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

single-img
14 November 2014

SpiceJetവിമാനം വൈകിയതിനെ ചോദ്യം ചെയ്ത വൃദ്ധനേയും കുടുംബത്തേയും വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. കാഠ്മണ്ഡു-ഡെൽഹി സ്പൈസ് ജെറ്റിലാണ് സംഭവം നടന്നത്. 67 കാരനായ പികെ മഹേശ്വരിയേയും ഭാര്യയേയും 9കാരി ചെറുമകളെയുമാണ് വിമാനത്തിൽ നിന്നും ഇറക്കിവിട്ടത്. വിമാനം കാഠ്മണ്ഡുവിൽ നിന്നും പുറപ്പെടാൻ 5 മണിക്കൂർ വൈകിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതിനാണ് ഇവരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടതെന്ന് പറയപ്പടുന്നു.

മഹേശ്വരിയുടെ പരാതിയിൽ പറയുന്നത്, ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം എയർ ഹോസ്റ്റസ് ഉറക്കത്തിലായിരുന്ന തന്റെ കാലിൽ ശക്തമായി ഇടിച്ച് ഉണർത്തിയ ശേഷം തന്നെയും കുടുംബത്തേയും വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. കൂടാതെ ഇറക്കി വിടുന്നതിന് മുൻപ് എയർ ഹോസ്റ്റസ് തങ്ങളെ ശകാരിക്കുകയും ചെയ്തതായി പറയുന്നു.

എയർ ഹോസ്റ്റസിനെ കൈയ്യേറ്റം ചെയ്തതിനാണ് വൃദ്ധനേയും കുടുംബത്തേയും വിമാനത്തിൽ നിന്നും ഇറക്കി വിട്ടതെന്ന് വിമാന കമ്പനിയുടെ വക്താവ് അറിയിച്ചത്.

എന്തായാലും വിമാനത്തിൽ നിന്നും പുറത്താക്കപ്പെട്ട കുടുംബം ഒടുവിൽ 30 മണിക്കൂറോളം റോഡിലൂടെ ബസ്സിൽ യാത്ര ചെയ്താണ് ഡെൽഹിയിൽ തിരിച്ച് എത്തിയത്.