അപകട സമയത്ത് എയർബാഗ് പ്രവർത്തിച്ചില്ല; ടൊയോട്ട മോട്ടോർസ് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

single-img
14 November 2014

Toyota Fortunerഎയർബാഗ് പ്രവർത്തിച്ചില്ല, അപകടത്തിൽ പെട്ടവർക്ക് ടൊയോട്ട മോട്ടോർസ് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. 2012ൽ നടന്ന അപകടത്തിൽ ഫോർച്ച്യൂണർ എസ്.യു.വിയിൽ സഞ്ചരിച്ചിരുന്ന ഡ്രൈവർ കൊല്ലപ്പെടുകയും കാറുടമക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ടൊയോട്ടയുടെ ഫോർച്ച്യൂണർ എസ്.യു.വി അപകടമുഖ്ത വാഹനമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നുത്.

എന്നാൽ അപകടം നടക്കുന്ന സമയത്ത് കാറിന്റെ എയർബാഗ് പ്രവർത്തിക്കാതിരിക്കുകയും വാഹനത്തിൻറെ ഉടമ ഗൗതം ശർമക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഡ്രൈവർ ഷേർഖാൻ സംഭവ സ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് ഗൗതം ശർമ കമ്പനിക്കെതിരെ നൽകിയ കേസിൻ മേലാണ് സുപ്രീം കോടതി വിധി.  മരണപ്പെട്ട ഡ്രൈവറുടെ കുടുംബത്തിന് 15 ലക്ഷം രൂപയും 10 ലക്ഷം രൂപ ഉടമക്കും നൽകാമെന്ന് ടൊയോട്ട കോടതിയിൽ അറിയിച്ചു.