അമ്മയെ വിലക്കി തമിഴ്‌നാട്; ജയലളിതയെ 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും വിലക്കി തമിഴ്‌നാട് വിജ്ഞാപനം പുറപ്പെടുവിച്ചു

single-img
13 November 2014

1164_S_jayalalitha-lഎഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സ്പീക്കര്‍ ധനപാല്‍ ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ആറ് വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജ്ഞാപനം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തേയ്ക്ക് ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് ശിക്ഷാ കാലാവധി കൂടി കണക്കിലെടുത്താണ് 10 വര്‍ഷത്തെ വിലക്ക് ലഭിച്ചിരിക്കുന്നത്.