ഡീസല്‍ വില കുറഞ്ഞ സഹാചര്യത്തില്‍ യാത്രാനിരക്കു കുറയ്ക്കുന്നതു പരിഗണിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

single-img
13 November 2014

petrol-pumpസംസ്ഥാന സര്‍ക്കാര്‍ ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ യാത്രാനിരക്കു കുറയ്ക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ യാത്രാനിരക്ക് കുറയ്ക്കുകയാണെങ്കില്‍ സാധാരണക്കാരനു നീതി ലഭിക്കുമെന്നു പരാതിയില്‍ പറയുന്നു. പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്കു കൈമാറി.