വികസനത്തിന്റെ അവസാന വാക്കായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ ഗുജറാത്തിന്റെ ദയനീയാവസ്ഥ സി.ഐ.ജി റിപ്പോര്‍ട്ടിലൂടെ പുറത്ത്

single-img
13 November 2014

Gujarathകഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വികസനത്തിന്റെ അവസാന വാക്കെന്ന് ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ ഗുജറാത്തിന്റെ ദയനീയ ചിത്രം സി.എ.ജി. റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ വെച്ചിരുന്നു.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന 200813 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതില്‍ നിന്നും വിദ്യാഭ്യാസം, ഭവനനിര്‍മാണം തുടങ്ങിയ മേഖലകള്‍ തകര്‍ച്ചയുടേയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണങ്ങളായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തോട്ടിപ്പണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് ഗുജറാത്തെന്നും റിപ്പോര്‍ട്ട് പറയുന്നു. വീടുകളില്‍ അത്യാവിശ്യം വേണ്ട കക്കൂസുകള്‍ നര്‍മ്മിച്ചു കൊടുക്കാന്‍ പോലും ഇക്കാലയളവില്‍ സര്‍ക്കാര്‍ തയ്യറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

2008-13 കാലയളവില്‍ ലഭ്യമായ ഫണ്ടിന്റെ പകുതിപോലും ചെലവഴിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. നീക്കിവെച്ച 559.4 കോടി രൂപയില്‍ 278 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഇതേ കാലയളവില്‍ തന്നെ 5000ത്തോളം അങ്കണവാടികള്‍ കക്കൂസുകളില്ലാത്തവയായി സംസ്ഥാനത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. 2013ലെ കണക്കുപ്രകാരം ഒരു അധ്യാപകന്‍ പോലുമില്ലാത്ത 57 െ്രെപമറി വിദ്യാലയങ്ങളും 223 യു.പി.വിദ്യാലയങ്ങളും സംസ്ഥാനത്തുണ്ടായിരുന്നു.

സര്‍വശിക്ഷാ അഭിയാനില്‍ (എസ്.എസ്.എ.) നീക്കിവെച്ച തുക അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിനാല്‍ വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യവും ഇക്കാലയളവില്‍ ഗുജറാത്തിനുണ്ടായിട്ടുണ്ട്. കെട്ടിടസൗകര്യങ്ങളും ആവശ്യത്തിന് അധ്യാപകരും ഇല്ലാത്ത നിരവധി െ്രെപമറിസ്‌കൂളുകള്‍ സംസ്ഥാനത്തുള്ളപ്പോഴാണ് ഈ ഫണ്ട് പാഴാക്കല്‍. മാത്രമല്ല
ഒരു അധ്യാപകന്‍ മാത്രമുള്ള 357 െ്രെപമറിവിദ്യാലയങ്ങളും 678 യു.പി. വിദ്യാലയങ്ങളും ഗുജറാത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.