ബ്യൂട്ടിപാര്‍ലറില്‍ പോയി ഫേഷ്യല്‍െ ചെയ്ത യുവതിയുടെ മുഖം വികൃതമായതായി പരാതി; ബ്യൂട്ടിപാര്‍ലറിനെതിരെ കേസ്

single-img
13 November 2014

face-burn.jpg.image.576.432സഹോദരന്റെ വിവാഹം കൂടാന്‍ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി വികൃതമായതായി പരാതി. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കളും ബ്യുട്ടിപാര്‍ലര്‍ ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയായി. പോലീസ് ഇരുപക്ഷത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.

തലയോലപറമ്പ് ബ്രഹ്മമംഗലം ബ്രഹ്മമംഗലം ഓലിപ്പറമ്പില്‍ ഗോപിയുടെ മകളും ബി.എസ് സി നഴ്‌സിങ്ങ് ബിരുദധാരിയുമായ മഞ്ജുഷയുടെ മുഖമാണ് ഫേഷ്യല്‍ ചെയ്ത് പൊള്ളിയത്. ഞായറാഴ്ച തലയോലപ്പറമ്പ് െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബ്യൂട്ടി പാര്‍ലറില്‍ ഇവര്‍ ഫേഷ്യല്‍ ചെയ്ത ശേഷമായിരുന്നു അത്യാഹിതം. ഞായറാഴ്ച വൈകുന്നേരം സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ത്തന്നെ മുഖത്ത് വേദനയുംചൊറിച്ചിലും അസ്വസ്ഥതയും ആരംഭിക്കുകയും വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോള്‍ മുഖം പൊള്ളി വികൃതമാകുകയും ചെയ്തതായി മഞ്ജുഷ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഈ പ്രശ്‌നത്തില്‍ മാതാവ് സരസമ്മയോടൊപ്പം ഡോക്ടറെ കാണാന്‍ പോകുംവഴി മഞ്ജുഷ ബ്യൂട്ടിപാര്‍ലറില്‍ കയറുകയും വാഗ്വാദം ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് മഞ്ജുഷ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

അടുത്തമാസം വിദേശത്ത് ജോലിക്കു പോകാന്‍ തയാറെടുക്കുന്നതിനിടയിലാണ് മഞ്ജുഷയെ ഫേഷ്യല്‍ ചതിച്ചത്. ഫേഷ്യല്‍ ചെയ്തു മുഖം പൊള്ളിച്ച് വികൃതമാക്കിയെന്ന കുറ്റത്തിന് മഞ്ജുഷ നല്‍കിയ പരാതിയില്‍ പബ്യൂട്ടീഷ്യനെതിരെയും അസഭ്യം പറഞ്ഞതായി കാണിച്ച് സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ മഞ്ജുഷയ്‌ക്കെതിരെയും തലയോലപറമ്പ് പോലീസ് കേസെടുത്തു.