സേ താങ്ക്‌സ് ടൂളുമായി ഫെയ്‌സ്ബുക്ക്

single-img
13 November 2014

facebookന്യൂയോര്‍ക്ക്: സേ താങ്ക്‌സ് ടൂളുമായി ഫെയ്‌സ്ബുക്ക്. സേ താങ്ക്‌സ് ടൂള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കായി വീഡിയോ നിര്‍മ്മിക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ ഫോട്ടോകളും പോസ്റ്റുകളും ഉപയോഗിച്ചോ ലഭ്യമായ തീമുകള്‍ ഉപയോഗിച്ചോ വ്യക്തിഗത വീഡിയോ കാര്‍ഡുകള്‍ നമുക്ക് സൃഷ്ടിക്കാൻ കഴിയും. നാം നിർമ്മിക്കുന്ന വീഡിയോ സുഹൃത്തുക്കളുടെ ടൈംലൈനില്‍ പോസ്റ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും.

കൂടാതെ  പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് വ്യക്തിഗത സന്ദേശങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്. വീഡിയോ നിര്‍മ്മിക്കാനായി ഫെയ്‌സ്ബുക്കില്‍ സേ താങ്ക്‌സ് പേജില്‍ നിന്ന് സുഹൃത്തിനെയും ചിത്രങ്ങളും തെരഞ്ഞെടുത്ത ശേഷം നാം നിർമ്മിച്ച വീഡിയോയുടെ പ്രിവ്യൂ കാണാനും സാധിക്കും.