യൂട്യൂബ് മ്യൂസിക്ക് കീ; യൂട്യൂബിലൂടെ കാശു കൊടുത്ത് പാട്ടു കേൾക്കാം

single-img
13 November 2014

youtubeഇനി മുതൽ യൂട്യൂബിലൂടെ കാശു കൊടുത്ത് പാട്ടു കേൾക്കാം. യൂട്യൂബിന്റെ പുതിയ സേവനമായ ‘യൂട്യൂബ് മ്യൂസിക്ക് കീ’യിലൂടെയാണ് പൈസ നൽകി പാട്ടു കേൾക്കാൻ സാധിക്കുക. മാസം തോറും 7.99 ഡോളർ നൽകിയാൽ പരസ്യങ്ങളുടെ ശല്ല്യമില്ലാതെ ഗാനം ആസ്വദിക്കാൻ കഴിയും. ഓഫ് ലൈനായി വീഡിയോ കാണാനും ഇതിലൂടെ യൂട്യൂബ് സൗകര്യം ചെയ്തു നൽകുന്നുണ്ട്. യൂട്യൂബിന്റെ സംഗീത ആരാധകർക്ക് ‘യൂട്യൂബ് മ്യൂസിക്ക് കീ’ ആറുമാസം വരെ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.