ഐ.എസ്.എല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാണികളുള്ള ഫുട്ബാള്‍ ലീഗ്;ലോകത്തെ അഞ്ചാം സ്ഥാനം

single-img
13 November 2014

ISL-Fansന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിന്റെ പകുതി ദൂരം പിന്നിട്ടപ്പോൾ തന്നെ സൂപ്പര്‍ ഹിറ്റായി. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാണികളുള്ള ഫുട്ബാള്‍ ലീഗായി ഐ.എസ്.എല്‍ മാറിക്കഴിഞ്ഞു. സ്റ്റേഡിയത്തില്‍ എത്തി കളികാണുന്നവരുടെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് ഐ.എസ്.എല്‍ കൈയടക്കിയത്. ശരാശരി 22,639 പേരാണ് സ്റ്റേഡിയങ്ങളില്‍ എത്തി കളി കണ്ടത്. ചൈനയുടെ സി.എസ്.എല്‍, ജപ്പാന്‍െറ ജെ. ലീഗ്, ദക്ഷിണ കൊറിയയുടെ കെ-ലീഗ് എന്നിവയെയാണ് ഐ.എസ്.എല്‍ പിന്നിലാക്കിയത്.

ആഗോളതലത്തില്‍ ആവേശം വിതറുന്ന വമ്പന്‍ ലീഗുകളായ  ബുണ്ടസ്ലിഗ, ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റലിയൻ സീരി എ എന്നിവക്ക് പിന്നിൽ അഞ്ചാം സ്ഥാനമാണ് ഐ.എസ്.എല്ലിന്.