പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തിരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

single-img
13 November 2014

petrol pumpപെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തിരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ് ഡീസലിനും പെട്രോളിനും 1.50 രൂപയാണ് എക്‌സൈസ് തിരുവ ഇനത്തില്‍ വര്‍ധിപ്പിച്ചത്.നേരത്തെ 3.75 പൈസയായിരുന്നു തീരുവ. ബ്രാന്‍ഡഡ് പെട്രോള്‍ ലിറ്ററിന് 2.35 രൂപയില്‍ നിന്ന് 3.85 രൂപയായും അണ്‍ബ്രാന്‍ഡഡ് പെട്രോള്‍ 1.20തില്‍ നിന്ന് 2.70 രൂപയായുമാണ് കൂടിയത്.

കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലേ ഏറ്റവും കുറഞ്ഞ ക്രൂഡ് ഓയിൽ വിലയാണു ഇപ്പോഴുള്ളത്.ക്രൂഡ് ഓയിലിനു ഇന്നു വിപണിയില്‍ 80 ഡോളറാണ് വില.വില കുറയുന്നതിന്റെ മറവിലാണു തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്