മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഗേറ്റിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തി

single-img
13 November 2014

Hanging-Newborn-Photographerഗേറ്റിന് മുന്നിൽ തൊട്ടിൽ കെട്ടി അതിൽ കിടത്തിയ നിലയിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. പൊഴിയൂർ പഴവഞ്ചാല സ്വദേശി വിജയന്റെ വീടിന് മുന്നിലെ ഗേറ്റിൽ തോർത്ത് കൊണ്ട് കെട്ടിയ തൊട്ടിൽ കിടത്തിയ നിലയിലാണ് മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടത്. ഗൃഹനാഥന്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. ഉച്ചക്കട പഴവന്‍ചാല വിജയന്റെ വീടിന്റെ ഗേറ്റിലാണ് കുഞ്ഞിനെ കണ്ടത് കുഞ്ഞിനെ പാറശ്ശാല ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ നിന്ന് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേയ്ക്കും മാറ്റി. ഇന്ന് രാവിലെ ശിശുക്ഷേമ സമിതി പ്രവർത്തകർക്ക് കുഞ്ഞിനെ കൈമാറുമെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.കുഞ്ഞിന്റെ മാതാവിനെക്കുറിച്ച് വിവരമൊന്നുമില്ല.