ലിറ്റില്‍ സൂപ്പര്‍മാന്‍ തീയറ്ററുകളിൽ നിന്ന് പിന്‍വലിക്കും;പുതിയ ക്ലൈമാക്സോടുകൂടി അടുത്ത വെക്കേഷന്‍ കാലത്ത് റിലീസ് ചെയ്യും

single-img
13 November 2014

15-little-supermanലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി നാളെ തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കുമെന്ന് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്‍റെ ക്ലൈമാക്സ് മാറ്റി ചിത്രീകരിച്ച് വേനലവധിക്ക് വീണ്ടും പ്രദര്‍ശനശാലകളിലെത്തിക്കാനാണ് തീരുമാനം.ഫേസ്ബുക്ക് പേജിലൂടെയാണു ചിത്രം പിന്‍വലിക്കുന്നത് വിനയൻ അറിയിച്ചത്.

സി. എം. ഐ. സ്കൂളുകളുടെ അധികൃതരും സഭയും ഈ ചിത്രത്തിന്റെ ക്ലൈമാക്സില്‍ 12 വയസ്സുകാരന്‍ തോക്കെടുത്ത് തന്റെ പപ്പയെ കൊന്ന ഘാതകനെ വെടിവെക്കുന്ന രംഗം മാറ്റിയാല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടർന്നാണു ചിത്രം പിൻവലിക്കുന്നതെന്ന് വിനയൻ അറിയിച്ചു