ഒമാൻ സുൽത്താൻ ക്യാൻസർ ഭേദമാകാൻ യാഗം നടത്തുന്നു

single-img
13 November 2014

screen-11.47.20[13.11.2014]വൻകുടലിനു ക്യാൻസർ ബാധിച്ച ഒമാൻ സുൽത്താൻ രോഗശാന്തിക്കായി യാഗം നടത്തുന്നു. ബാംഗ്ലൂരിലെ ജ്യോതിഷി ചന്ദ്രശേഖർ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന യാഗം നടത്തുന്നത്.യാഗം ഞായറാഴ്ച മസ്ക്കറ്റിൽ ആരംഭിച്ചു.ക്യാൻസർ ബാധിതനായ എഴുപത്തിരണ്ടുകാരനായ സുൽത്താൻ ക്വാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് ചികിൽസയിലാണു.

മഹാധന്വന്തരി യാഗം, പൂർണ നവഗ്രഹ ശാന്തി ഹോമം, മഹാ മൃത്യുഞ്ജയ യാഗം, മഹാവിഷ്ണു യാഗം എന്നിവയാണ് സുഖപ്രാപ്തിക്കു വേണ്ടി നടത്തുന്നത്. 22 അംഗ സംഘമാണു സുൽത്താന്റെ രോഗശാന്തിക്കായുള്ള യാഗത്തിൽ പങ്കെടുക്കുന്നത്.ഗുജറാത്തുകാരനായ സുൽത്താന്റെ ഉപദേശകനാണു യാഗം സംഘടിപ്പിച്ചിരിക്കുന്നത്.

മസ്ക്കറ്റ് എയർപോർട്ടിൽ നിന്ന് 41 കിലോമീറ്റർ ദൂരമുള്ള ബർക്ക ടൗണിലാണു യാഗം നടക്കുന്നതെന്നും ഇന്ത്യക്കാരും രാജകുടുംബങങ്ങളും യാഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നും യാഗം നടത്തുന്ന ജ്യോതിഷി ചന്ദ്രശേഖർ സ്വാമി പറഞ്ഞു.