മഹാരാഷ്ട്ര വിശ്വാസവോട്ട്: ശിവസേന ബിജിപിക്കെതിരെ വോട്ട് ചെയ്യും

single-img
12 November 2014

uddhavമഹാരാഷ്ട്ര നിയമസഭയില്‍ നടക്കുന്ന വിശ്വാസവേട്ടെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് ശിവസേന. ബുധനാഴ്ച രാവിലെ ചേര്‍ന്ന എംഎല്‍എ മാരുടെ യോഗത്തിലാണ് ശിവസേന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് ശിവസേന തങ്ങളുടെ 63 എംഎല്‍എ മാര്‍ക്കും വിപ്പ് നല്‍കി. കേന്ദ്രത്തില്‍ ബിജെപിക്ക് നല്കി വരുന്ന പിന്തുണയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ശിവസേനാ നേതാക്കള്‍ അറിയിച്ചു.