സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി കോഴിക്കോട്ടേയ്ക്ക് മാറ്റി

single-img
12 November 2014

c55-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി കോഴിക്കോട്ടേയ്ക്ക് മാറ്റി. ജനുവരി 15 നാണ് കലോത്സവം ആരംഭിക്കുന്നത്. നേരത്തെ,​ കലോത്സവം എറണാകുളത്ത് നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് വേദി കോഴിക്കോട്ടേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്. അതേസമയം കലോത്സവം ആലപ്പുഴയിലേക്ക് മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.