ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഗ്രേഡ് എസ്.ഐയെ അറസ്റ്റുചെയ്തു

single-img
12 November 2014

kപരാതിയുമായി സ്റ്റേഷനിലെത്തിയ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ആദൂര്‍ ഗ്രേഡ് എസ്.ഐ സുഗുണനെ അറസ്റ്റുചെയ്തു.

ആറ് മാസം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ആദിവാസി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇയാള്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് എസ്.ഐയും മറ്റൊരാളും നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് എസ്പിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.