അയ്യപ്പന്‍മാരെ കൊള്ളയടിക്കാന്‍ റെയില്‍വേയുടെ പ്രീമിയം തീവണ്ടികള്‍

single-img
12 November 2014

gtrഅയ്യപ്പന്‍മാരെ കൊള്ളയടിക്കാന്‍ റെയില്‍വേയുടെ പ്രീമിയം തീവണ്ടികള്‍. മണ്ഡലക്കാലത്തേക്കുള്ള പ്രത്യേക തീവണ്ടി സര്‍വീസുകളില്‍ പകുതിയോളം നിരക്ക് കൂടിയ പ്രീമിയം തീവണ്ടികളാണ്. ചെന്നൈ പാതയില്‍ ഡിസംബറില്‍ മാത്രം 18 പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ തീവണ്ടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 
വിമാന ടിക്കറ്റിനെക്കാള്‍ ഉയര്‍ന്ന നിരക്ക് പ്രീമിയം തീവണ്ടികളില്‍ ഈടാക്കിയിരുന്നു. തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് ഉയരും. തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് പരമാവധി ചാര്‍ജ് ഈടാക്കും. പ്രത്യേക കോച്ചുകളും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും മറ്റ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന കോച്ചുകള്‍ തന്നെയാണ് പ്രീമിയം തീവണ്ടികള്‍ക്കും ഉപയോഗിച്ചത്. അടുത്തിടെ അസമിലേക്ക് പ്രഖ്യാപിച്ച രണ്ട് തീവണ്ടികള്‍ യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നു.

 

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രീമിയം തീവണ്ടികള്‍ കൊച്ചുവേളിയില്‍ നിന്നാകും പുറപ്പെടുക.00652 കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ഡിസംബര്‍ 4, 7, 11,14, 18, 21, 23, 25, 28 തീയതികളില്‍ രാത്രി 9.30 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 11.40 ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈയില്‍ നിന്നുള്ള മടക്കയാത്ര 8, 15, 22, 24, 29 തീയതികളിലാണ്.