പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബം നടത്തിയത് വന്‍ തിരിമറി; 92 ലക്ഷത്തോളം രൂപ രാജകുടുംബം പദ്മനാഭ സ്വാമി ക്ഷേത്രത്തിന് നല്‍കാനുണ്ടെന്ന് ഭരണസമിതി

single-img
12 November 2014

sree-padmanabhaswamy-temple-thiruvananthapuramപദ്മനാഭസ്വാമി ക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അനുബന്ധ സ്വത്തുകളില്‍ രാജകുടുംബം വന്‍ തിരിമറി നടത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച ഭരണ സമിതി. ക്ഷേത്ര കണക്കില്‍ പെടുത്താതെ ക്ഷേത്രാചാരങ്ങളുടെ നടത്തിപ്പിനായി നല്‍കേണ്ട തുകയിലും വെട്ടിപ്പ് നടത്തിയതായും 92 ലക്ഷത്തിനടുത്ത് രൂപ രാജകുടുംബം ക്ഷേത്രത്തിന് നല്‍കാനുണ്ടെന്നും ഭരണസമിതി അറിയിച്ചു.

ജില്ലാ ജഡ്ജി കെ.പി. ഇന്ദിരാ അദ്ധ്യക്ഷയായ ഭരണസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജകുടുംബത്തിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ളത്.