നോകിയ മൊബൈല്‍ ഇനി ചരിത്രം

single-img
12 November 2014

nനോകിയ മൊബൈല്‍ ഇനി ചരിത്രം.മൊബൈല്‍ ഫോണ്‍ രംഗത്തെ അതികായനായ നോകിയയുടെ പേര് മാറ്റി മൈക്രോസോഫ്റ്റിന്‍െറ ആദ്യ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി.ഇന്ത്യന്‍ വിപണിയില്‍ 8400 രൂപ വില വരുന്ന ലൂമിയ 535 എന്ന ഫോണ്‍ ആണ് പുറത്തിറക്കിയത്.

 
മുന്നിലും പിന്നിലും അഞ്ച് മെഗാപിക്സല്‍ സൗകര്യമുള്ള കാമറകളുണ്ടെന്നതാണ് ലൂമിയ 535ന്‍െറ ആകര്‍ഷണം. ഡിസ്പ്ളേക്ക് അഞ്ച് ഇഞ്ച് വലുപ്പമുള്ള ഫോണില്‍ മൈക്രോസോഫ്റ്റിന്‍െറ ലോഗോയും പതിച്ചിട്ടുണ്ട്.ഒന്നും രണ്ടും സിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ലൂമിയ 535 ഫോണുകള്‍ നവംബറില്‍തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് ബ്ളോഗിലൂടെ അറിയിച്ചു.