മലയാളം അക്കാപ്പെല്ലയുമായി നങ്ങേലി എത്തിക്കഴിഞ്ഞു

single-img
12 November 2014

nangeliവാദ്യോപകരണങ്ങളുടെ സഹായമില്ലാതെ വ്യത്യസ്ത ശബ്ദത്തില്‍ സഹഗായകര്‍ നല്‍കുന്ന പിന്തുണയോടെ പാടുന്ന പാട്ടുകളാണ് അക്കാപ്പെല്ല. അക്കാപ്പെല്ല സംഗീതം നാം മലയാളികള്‍ക്ക് പുതിയതാണെങ്കിലും ഗാസ്പല്‍ സംഗീതത്തിലൂടെ നിലവില്‍ വന്ന അക്കാപ്പെല്ല ശൈലിക്ക് പാശ്ചാത്യ രാജ്യങ്ങളിലെല്ലാം മികച്ച പ്രചാരമാണുള്ളത്. അത്തരത്തിലുള്ള ഒരു ഗാനം ഇതാ മലയാളത്തിലും എത്തിക്കഴിഞ്ഞിരിക്കുന്നു. ഗായകന്‍ വിധു പ്രതാപ് തന്റെ പുതിയ ആല്‍ബമായ നങ്ങേലിയിലെ ഒരിടത്തൊരു അയല്‍വക്കത്തെ എന്നു തുടങ്ങുന്ന പാട്ടിലാണ് അക്കപ്പെല്ല ശൈലി ഉപയോഗിച്ചിരിക്കുന്നത്.

നങ്ങേലിയിലെ ഗാനം പാടിയിരിക്കുന്നതും അതില്‍ അഭിനയിച്ചിരിക്കുന്നതും വിധു പ്രതാപ് തന്നെയാണ്. നങ്ങേലിയായി എത്തുന്നത് വിധുവിന്റെ ഭാര്യയും നടിയുമായ ദീപ്തി വിധു പ്രതാപും. ഒരു കള്ള് ഷാപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന നങ്ങേലി എസ്.രമേശന്‍ നായരാണ് രചിച്ചിരിക്കുന്നത്.

നേരത്തെ സംഗീത സംവിധായകന്‍ ശരത്ത് പുറത്തിറക്കിയ ആല്‍ബമായ സ്‌ട്രോബറി തെയ്യത്തില്‍ അക്കപ്പെല്ല ശൈലി ഉപയോഗിച്ചിട്ടുണ്ട്.