ഭീമൻ ലഡുവുമായി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ഒരു പലഹാരക്കട

single-img
12 November 2014

laduഗണേശ് ചതുർത്ഥിക്ക് ഗണപതിക്ക് നിവേദിക്കാനായി ഭീമൻ ലഡുവുമായി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ആന്ധ്രാ പ്രദേശിലെ ഒരു പലഹാരക്കട. തപേശ്വരം സ്വദേശിയായ കടയുടമ തയ്യാറാക്കിയ 7,858 കിലോഗ്രാം വരുന്ന ലഡുവാണ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത്.

 

 
ശ്രീ ഭക്താഞ്ജനേയ എന്ന മധുര പലഹാരക്കട തുടർച്ചയായി നാലാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.
ഒരോ വർഷവും തന്റെ റെക്കോർഡ് തന്നെ മാറി മാറി ഭേദിച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹം പിതാവിന്റെ ഹോട്ടൽ ബിസിനസിൽ സഹായിക്കാനായി പഠനം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.1942ൽ പിതാവ് തുടങ്ങി വച്ച ചെറിയ ഹോട്ടൽ സംരംഭം കാറ്ററിങ് സർവ്വീസാക്കി മാറ്റിയ ഇദ്ദേഹം 1972ഓടെ മധുര പലഹാരക്കടയാക്കി വികസിപ്പിക്കുകയായിരുന്നു.