ബിജു രമേശിനെതിരെ കേരളാ കോൺഗ്രസ് വക്കീൽ നോട്ടീസയച്ചു

single-img
12 November 2014

maniധനമന്ത്രി കെ.എം.മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കേരളാ കോൺഗ്രസ് പത്തു കോടി രൂപയുടെ മാനനഷ്ട കേസിന് വക്കീൽ നോട്ടീസയച്ചു. മാണിക്കെതിരായ ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്നും മാനഹാനിയുണ്ടാക്കിയതിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.

 

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാർ മുഖേനയാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്. ഒരാഴ്‌ചയ്ക്കകം അച്ചടി – ദൃശ്യമാധ്യമങ്ങളുടെ വാർത്താ സമ്മേളനം വിളിച്ച്‌ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ സിവിലായും ക്രിമിനലായും കേസ്‌ നൽകുമെന്നാണ് നോട്ടീസിൽ പറയുന്നത്.