ബാര്‍കോഴ വിഷയത്തില്‍ സി.പി.ഐ ഒറ്റയ്ക്ക് സമര രംഗത്തേക്ക്; സി.പി.എമ്മിന് അവരുടെ സമരങ്ങളുമായി മുന്നോട്ടു പോകാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

single-img
12 November 2014

panniyanഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ഇടതുപക്ഷ സമരങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായും സമരങ്ങളില്‍ ജനങ്ങള്‍ക്ക് സംശയമുള്ളതായും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുമുന്നണി യോജിച്ചുള്ള സമരം ഇതുവരെ ആരംഭിക്കാത്ത സാഹചര്യത്തില്‍ ബാര്‍ കോഴ പ്രശ്‌നത്തില്‍ സിപിഐ ഒറ്റക്ക് സമരത്തിനിറങ്ങുമെന്നും പന്ന്യന്‍ പറഞ്ഞു.

ഇടതുമുന്നണി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ കത്തു നല്‍കിയിരുന്നുവെങ്കിലും ഇതുവരെ യോഗം കൂടാന്‍ കഴിഞ്ഞില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ ഒറ്റക്കു സമരത്തിനിറങ്ങന്നുന്നത് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റനാണെന്നും സിപിഎമ്മിന് അവരുടെ സമരങ്ങളുമായി മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.