കാറില്‍ 30 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാന്‍ ബിജു മേനോനും സംഘവും

single-img
12 November 2014

biju-menon-travel-27 രാജ്യങ്ങളിലൂടെ സംവിധായകന്‍ ലാല്‍ജോസ് സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തിയ പര്യടനത്തിന്റെ ചുവടുപിടിച്ച് നടന്‍ ബിജുമേനോനും യാത്ര തിരിച്ചു. ലാല്‍ജോസ് ലോകരാജ്യങ്ങളിലൂടെയായിരുന്നു തന്റെ പര്യടനം നടത്തിയതെങ്കില്‍ ബിജു മേനോന്റെ ലക്ഷ്യം ഇന്ത്യ മുഴുവനുമാണ്.

മുപ്പത് ദിവസം നീളുന്ന ഇന്ത്യാപര്യടനത്തിനായി കൊച്ചിയില്‍ നിന്നും ഒരു എസ്യുവിലാണ് താരം യാത്ര തിരിച്ചിരിക്കുന്നത്. ബിജുവിന്റെ ഒരു കൂട്ടം സ്‌കൂള്‍ സുഹൃത്തുക്കളും യാത്രയില്‍ താരത്തിനൊപ്പമുണ്ട്. പ്രധാനമായും വടക്കു കിഴക്കന്‍ നാടുകളാണ് ബിജു ലക്ഷ്യം വെയ്ക്കുന്നത്.