കോൺഗ്രസ് നേതാവിനെ ഗോവ മുഖ്യമന്ത്രിയുടെ മകൻ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തി

single-img
12 November 2014

pareshkarകോൺഗ്രസ് നേതാവിനെ ഗോവ മുഖ്യമന്ത്രിയുടെ മകൻ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി പരേഷ്കറുടെ മകൻ റിഷിയാണ് ഫേസ്ബുക്കിലൂടെ കോൺഗ്രസ് നേതാവ് ദുർഗാദാസ് കമ്മത്തിനെ ഭീഷണിപ്പെടുത്തിയത്. ദുർഗാദാസ് കമ്മത്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മന്ത്രി പുത്രൻ കാളപ്പോരിന് പങ്കെടുത്തതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.  ഇതിൽ പ്രകോപിതനായിട്ടാണ് റിഷി ഇദ്ദേഹത്തിനെതിരെ ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയത്.

‘കാളപ്പോരിൽ താൻ പങ്കെടുത്തിട്ടില്ലെന്നും ദുർഗാദാസ് ഒരിക്കൽ കൂടി ഇത് ആവർത്തിച്ചാൽ ശരിക്കുള്ള തന്റെ സ്വഭാവം അദ്ദേഹം അറിയുമെന്നും. ഇത് അദ്ദേഹത്തിന് അവസാനമായിട്ട് താൻ നൽകുന്ന മുന്നറിയിപ്പാണെന്നും റിഷി തന്റെ പോസ്റ്റിൽ രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കാളപ്പോര് നടന്നത്.  കാളപ്പോര് മുംബൈ ഹൈക്കോടതി നേരത്തെ നിരോധിച്ചിട്ടുണ്ട്.