സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും പോകുമെന്ന് ഷാരൂഖ് ഖാന്‍

single-img
12 November 2014

srkസല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ വിവാഹത്തിന് ഷാരൂഖ് ഖാന്‍ പങ്കെടുക്കുമോയെന്ന് ആരാധകരും സംശയത്തിന് കിങ് ഖാൻ തന്നെ മറുപടി നൽകി.

അര്‍പിതയുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെങ്കിലും താൻ പങ്കെടുക്കുമെന്ന് ഷാരൂഖ് ഖാൻ. അവൾ എനിക്ക് സഹോദരിയെപോലെയാണെന്നും അര്‍പിതയെ താന്‍ അവളുടെ കുട്ടിക്കാലം മുതൽക്ക് കാണാന്‍ തുടങ്ങിയതാണെന്നും. അതുകൊണ്ട് തന്നെ കല്യാണത്തിന് പോകുന്നില്ലേ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഷാരൂഖ് പറയുന്നു.

ഒരു കുടുംബം പോലെ കഴിയുന്ന ഞങ്ങള്‍ക്കിടയില്‍ ക്ഷണക്കത്തിന്റെ ഒരാവശ്യവുമില്ലെന്നും. അർപിതയുടെ വിവാഹത്തിന് താന്‍ പോകുമെന്ന് നൂറ് ശതമാനം ഉറപ്പ് തരുന്നുവെന്നും  ഷാരൂഖ് പറഞ്ഞു.

ഷാരൂഖിനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഹൃതിക്ക്,  കമല്‍ഹാസന്‍, വിജയ് എന്നിവരേയും അര്‍പ്പിതയുടെ വിവാഹത്തിന് സല്‍മാന്‍ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 18ന് ഹൈദരാബാദില്‍ വച്ചാണ് അര്‍പിതയുടെയും ആയുഷിന്റെയും വിവാഹം.