ലക്ഷമി മിത്തലിന്റെ അനന്തരവൾക്ക് 10 കോടിയുടെ ജീവനാംശം നൽകണമെന്ന് കോടതി

single-img
12 November 2014

swathiബംഗലുരു കുടുംബ കോടതിയിൽ നടന്ന വിവാഹ മോചന കേസുകളിൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ ജീവനാംശത്തിന് ലക്ഷമി മിത്തലിന്റെ അനന്തരവൾ അർഹയായി. 27 കാരിയായ സ്വാതി മിത്തലിന് മുൻ ഭർത്താവും നേപ്പാളി ബിസിനസ്സുകാരനുമായ നിർവാൺ ചൗധരിയാണ് 10 കോടിയുടെ ജീവാനംശം നൽകണമെന്ന് കോടതി വിധിച്ചത്. വിവാഹ സമ്മാനമായി സ്വാതിയുടെ മാതാപിതാക്കൾ നൽകിയ 10 കോടി വിലമതിക്കുന്ന 57 തരം സ്വർണ്ണാഭരണങ്ങളാണ് നിർവാൺ ചൗധരി തിരിച്ചേല്പിക്കേണ്ടത്.

ഇതോടൊപ്പം ഇരുവരും ചേർന്ന് നൽകിയ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന കേസിനെ കോടതി അംഗീകരിക്കുകയും ചെയ്തു. ജീവനാംശത്തുകയിൽ 8 കോടി ഇതിനോടകം തന്നെ തിരിച്ച് നൽകി കഴിഞ്ഞു. ബാക്കി തുക 31 ജനുവരി 2017 നകം നൽകണമെന്ന് കോടതി അറിയിച്ചു. 2007ൽ വിവാഹിതരായ ഇരുവരും കഴിഞ്ഞ മൂന്ന് വർഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.